
ഇന്ത്യയിലെ തന്നെ മികച്ച നടിമാരാണ് തെന്നിന്ത്യന്‍ സിനിമയിലുള്ളത്. സൗന്ദര്യം കൊണ്ടും അഭിനയ പാടവം കൊണ്ടും അനുഗ്രഹീതരായ അവര്‍ക്ക് രാജ്യം മുഴുവന്‍ ആരാധകരുമുണ്ട്. പ്രതിഫലത്തിന്‍റെ കാര്യത്തില്‍ നായക നടന്മാരെക്കാള്‍ ബഹുദൂരം പിന്നിലാണെങ്കിലും ചില നടിമാര്‍ കോടികളാണ് ഇന്ന് പ്രതിഫലമായി വാങ്ങിക്കുന്നത്. അവരില്‍ ആരാണ് മുന്‍പന്തിയിലുള്ളതെന്നു നോക്കാം.
1. അനുഷ്ക ഷെട്ടി
അനുഷ്കയാണ് ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടി. നാഗാര്‍ജുനയുടെ നായികയായി സൂപ്പര്‍ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച അവര്‍ ബാഹുബലിയിലൂടെയാണ് കൂടുതല്‍ പ്രശസ്തയായത്. ബാഹുബലിയുടെ വന്‍ വിജയത്തിന് ശേഷം നടി പ്രതിഫലം കൂട്ടി. നാലു കോടി രൂപയാണ് ഓരോ സിനിമയ്ക്കും അവര്‍ വാങ്ങിക്കുന്നത്.
2. നയന്‍താര
തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ നയന്‍താര എന്നായിരിക്കും ഉത്തരം. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അവര്‍ ഇതിനകം എഴുപതോളം സിനിമകളില്‍ അഭിനയിച്ചു. കമലാഹാസന്‍ ഒഴിച്ച് മിക്ക നായകന്മാരോടൊപ്പവും അഭിനയിച്ച നയന്‍ താര രണ്ടര കോടി രൂപയാണ് ഒരു സിനിമയ്ക്ക് വാങ്ങിക്കുന്നത്.
3. സാമന്ത
സാമന്തയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന മൂന്നാമത്തെ നടി. തമിഴ്, തെലുഗു സിനിമകളിലെ ജനപ്രിയ നടിയായ സാമന്ത അടുത്തിടെ വിവാഹിതയായി. നാഗാര്‍ജുനയുടെ മകനും തെലുഗു നടനുമായ നാഗചൈതന്യയെയാണ് അവര്‍ വിവാഹം കഴിച്ചത്. രണ്ടു കോടി രൂപയാണ് സാമന്തയുടെ പ്രതിഫലം.
4. കാജല്‍ അഗര്‍വാള്‍
ബോളിവുഡിലൂടെയാണ് കാജല്‍ അഗര്‍വാള്‍ സിനിമയില്‍ വന്നത്. രാജമൌലി സംവിധാനം ചെയ്ത മഗധീരയിലെ നായിക വേഷമാണ് പക്ഷെ അവര്‍ക്ക് വഴിത്തിരിവായത്. വിവേകം, മെര്‍സല്‍ എന്നിവയാണ് കാജലിന്‍റെ ഏറ്റവും പുതിയ വിജയ ചിത്രങ്ങള്‍. രണ്ടു കോടി രൂപയാണ് കാജല്‍ പ്രതിഫലം വാങ്ങിക്കുന്നത്.
5. തമന്ന ഭാട്ടിയ, തൃഷ കൃഷ്ണന്‍
തമന്നയും തൃഷയും അഭിനയരംഗത്തും മോഡലിങ്ങിലും സജീവമാണ്. ഒരു കോടി രൂപയാണ് അവര്‍ ഓരോ സിനിമയ്ക്കും വാങ്ങിക്കുന്നത്. തമിഴിലിലെയും തെലുഗുവിലെയും മിക്ക സൂപ്പര്‍താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുള്ള അവര്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിനും മടിക്കാറില്ല.
Post Your Comments