Latest NewsCinemaEntertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു

സൂപ്പര്‍ഹിറ്റായ സൊഗഡേ ചിന്നി നയനയുടെ രണ്ടാം ഭാഗത്തിലൂടെ നാഗാര്‍ജ്ജുനയും മകന്‍ നാഗ് ചൈതന്യയും വീണ്ടും ഒന്നിക്കുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത കല്യാണ്‍ കൃഷ്ണയാണ് അച്ഛനെയും മകനെയും ഒരുമിപ്പിച്ച് രണ്ടാം ഭാഗവും ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയുടെ അവസാന മിനുക്കുപണികളിലാണ് സംവിധായകന്‍. മുത്തച്ഛന്റെയും പേരക്കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നാഗ് ചൈതന്യയാണ് ചിത്രത്തിലെ ഏറ്റവും അനുയോജ്യനായ താരമെന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ തീരുമാനിച്ചതെന്ന് കല്യാണ്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങും.

2014ല്‍ പുറത്തിറങ്ങിയ മനത്തിലാണ് നാഗ് ചൈതന്യയും നാഗാര്‍ജ്ജുനയും ആദ്യമായി ഒരുമിക്കുന്നത്. ശരിക്കും അക്കിനേനി കുടുംബത്തിന്റെ സിനിമയാണ് മനമെന്ന് പറയാം. അക്കിനേനി നാഗേശ്വര റാവുവും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അമല അക്കിനേനിയും അഖില്‍ അക്കിനേനിയും അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. സാമന്തയായിരുന്നു ചായ് സാമിന്റെ നായികയായി എത്തിയത്. പിന്നീട് ത്രയം, പ്രേമം, ദയാലു എന്നീ ചിത്രങ്ങളിലും ഈ അച്ഛനും മകനും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button