
അഭിനയവും ബുദ്ധിയും മാത്രമല്ല സൗന്ദര്യവും ആവശ്യമാണ് സിനിമ മേഖലയിൽ പിടിച്ചു നിൽക്കാൻ. സൗന്ദര്യം നിലനിര്‍ത്താനും സിനിമയില്‍ നിലനില്‍ക്കാനും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് മിക്ക നായികമാരും. കാജൽ അഗര്‍വാൾ സൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ വാർത്തക്ക് മറുപടിയുമായി കാജൽ ഇപ്പോൾ രംഗത്തെ വന്നിരിക്കുകയാണ്. കാജല്‍ അഗര്‍വാളിന്റെ സൗന്ദര്യം കൃത്രിമമാണെന്നും, സൗന്ദര്യം വർധിപ്പിക്കാൻ നടി വിദേശത്ത് പോയി കോസ്മറ്റിക് ശസ്ത്രക്രിയ നടത്തി എന്നുമൊക്കെയായിരുന്നു നടിക്കെതിരെ വന്ന വാർത്തകൾ.
തന്റെ സൗന്ദര്യം സംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും സത്യ വിരുദ്ധമാണെന്ന് കാജല്‍ പറയുന്നു. സൗന്ദര്യം വർധിപ്പിക്കാൻ ഞാനൊരു കുറുക്കു വഴിയും നോക്കിയിട്ടില്ല. ഒരു സര്‍ജ്ജറിയും നടത്തിയിട്ടില്ല. എന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ കൃത്രിമമായി ഒന്നും ചെയ്തിട്ടില്ല. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും മാത്രമാണ് ഈ സൗന്ദര്യം എന്ന് കാജല്‍ വ്യക്തമാക്കി.
വളരെ പെട്ടന്നു സിനിമയില്‍ പ്രശസ്തി നേടിയ താരമാണ് കാജൽ. മുൻനിര നായകന്മാരുടെയും സംവിധായകരുടെ കൂടെ ഇപ്പോൾ തന്നെ അഭിനയിച്ചു കഴിഞ്ഞു. തല അജിത്തിന്റ വിവേഗവും വിജയുടെ മെറിസലുമാണ് കാജലിന്റെ പുതിയ പുതിയ ചിത്രങ്ങൾ.
Post Your Comments