ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡിനെ പഴിചാരി റാലികൾ റദ്ദാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ പരിഹസവുമായി കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്.
ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തുന്നതായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത് പരാജയം ഭയന്നാണെന്നും, മുങ്ങുന്ന കപ്പലിൽ നിന്നും നേരത്തെ ചാടി രക്ഷപ്പെടുന്ന ക്യാപ്റ്റന്റെ രീതിയാണ് രാഹുലിന്റേതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. നേരത്തെ, കോവിഡിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കുന്നതായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
കോവിഡിനെക്കുറിച്ച് അപവാദ പ്രചാരണം നടത്തുന്ന തൃണമൂൽ കോൺഗ്രസ്, കോവിഡ് അവലോകന യോഗം വിളിച്ചപ്പോൾ മമതാ ബാനർജി പങ്കെടുത്തില്ലെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. കോവിഡ് വ്യാപനത്തെ മുൻ നിർത്തി മമതയും തൃണമൂലും ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments