Latest NewsKeralaNews

ജി സുധാകരന് വേണ്ടി ബിജെപി നേതാവിന്റെ വഴിപാട്

വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശം.

ആലപ്പുഴ: മന്ത്രി ജി സുധാകരന്റെ ആയുരാരോഗ്യത്തിന് വേണ്ടി ബിജെപി നേതാവിന്റെ വഴിപാട്. ബിജെപി ജില്ലാ വൈസ് പ്രസിഡൻറ് എൽപി ജയചന്ദ്രനാണ് വഴിപാട് നടത്തിയത്. മൃത്യുഞ്ജയ ഹോമമാണ് നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കളർകോട് മഹാദേവ ക്ഷേത്രത്തിൽ 100 രൂപ ചെലവാക്കിയാണ് ഹോമം നടത്തിയത്. അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണ ജി സുധാകരനെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ജയചന്ദ്രൻ.

Read Also: പിണറായിക്കും ഭാര്യക്കും ഒപ്പം ഡോക്ടര്‍ക്കും ഐപിഎസുകാരനും എതിരേയും കേസെടുക്കണം ; പരാതി

അതേസമയം മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ അനുനയ നീക്കവുമായി സിപിഎം. സംസ്ഥാന കമ്മിറ്റി നിർദ്ദേശത്തെ തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ ലോക്കൽ കമ്മിറ്റി യോഗം വിളിക്കുന്നത് പതിവില്ല. പരാതിക്കാരിയുടെ ഭർത്താവും മന്ത്രി ജി സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ പ്രാദേശിക നേതാവും യോഗത്തിൽ പങ്കെടുക്കും. ജില്ലാ കമ്മിറ്റി ഓഫീസിൽ ഉച്ചയ്ക്കുശേഷമാണ് യോഗം. വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശം. അതേസമയം ജി സുധാകരനെതിരായ പരാതിയിൽ അമ്പലപ്പുഴ പോലീസ് നിയമോപദേശം തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button