Latest NewsKeralaNews

താനാരുവാ? ഇലക്ഷൻ മാമാങ്കം നടക്കുമ്പോൾ എവിടെയായിരുന്നു; പൂരപ്രേമികളെ ‘ഡാഷ്’ എന്ന് വിളിച്ച ജിയോ ബേബിക്കെതിരെ സോഷ്യൽ മീഡിയ

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളുമാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആനകളെ പങ്കെടുപ്പിക്കണമെങ്കില്‍ പാപ്പാന്മാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതടക്കമാണ് നിയന്ത്രണങ്ങള്‍. ഇതിനെതിരെ തന്റെ വിര്‍മശനം രേഖപ്പെടുത്തി രംഗത്തെത്തിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിൻ്റെ സംവിധായകന്‍ ജിയോ ബേബിക്കെതിരെ പൂരപ്രേമികൾ.

സാമാന്യബോധമുള്ള സാധാരണക്കാരായ ഞങ്ങടെ ജീവിതങ്ങള്‍ വെച്ചു കുടമാറ്റം നടത്താന്‍ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്‌കളെ, എന്നായിരുന്നു ജിയോ ബേബി ചോദിച്ചത്. പൂരപ്രേമികളെ അപമാനിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണമെന്ന് സോഷ്യൽ മീഡിയ. സംവിധായകനെതിരെ നിരവധിയാളുകൾ രംഗത്തെത്തി.

Also Read:സ്വകാര്യ ആശുപത്രികളിൽ 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കാൻ ധാരണ; നിർദ്ദേശങ്ങൾ നൽകി ജില്ലാ ഭരണകൂടം

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് അനുബന്ധിച്ച് റോഡ് ഷോ നടത്തിയപ്പോൾ ആരും മിണ്ടിയില്ലല്ലോ എന്ന് ചോദിക്കുകയാണ് പൂരപ്രേമികൾ. ഇലക്ഷന് കേരളത്തിലെ എല്ലാം ജില്ലയിലും മുഴവൻ ജനങ്ങൾ കൂടിയപ്പോൾ ആർക്കും കുഴപ്പമില്ലായിരുന്നു പൂരത്തിനു അമ്പല മൈതാനത്തിൽ മാത്രമേ തിരയ്ക്കു ഉണ്ടാവുകയുള്ളു, പക്ഷേ അത് പോലും പലർക്കും പിടിക്കുന്നില്ലെന്നാണ് ചിലർ കമൻ്റു ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് ഇത്തരം പ്രതികരണങ്ങൾ.

പൂരം നടത്താന്‍ പറ്റില്ലെന്ന് പറയാന്‍ ഭയക്കുന്ന ഒരു ഭരണകൂടം. എങ്ങാനും നിരോധനാജ്ഞ വന്നാല്‍ അതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ കാത്തുനില്‍ക്കുന്ന ആചാരസംരക്ഷകര്‍. ഒരു നാടുമുഴുവന്‍ രോഗികളായാലും ചത്ത്പോയാലും ഞങ്ങള്‍ ഇത് നടത്തിയിരിക്കും എന്ന് പറയുന്ന പൂരപ്രേമികള്‍. സാമാന്യബോധമുള്ള സാധാരണക്കാരായ ഞങ്ങടെ ജീവിതങ്ങള്‍ വെച്ചു കുടമാറ്റം നടത്താന്‍ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്‌കളെ, എന്നാണ് ജിയോ ബേബി പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button