തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കോവിഡാനന്തര മരുന്നുകൾക്ക് ക്ഷാമം സംഭവിച്ചത്. എന്നാൽ ഉടൻ തന്നെ സംസ്ഥാനത്ത് കോവിഡ് ചികിത്സക്കും കോവിഡാനന്തര ചികിത്സയ്ക്കും ഉപയോഗിക്കുന്ന മരുന്നുകളുടെ ക്ഷാമം നേരിടാന്‍ സര്‍ക്കാര്‍ നടപടികൾ തുടങ്ങിയിട്ടുണ്ട് . അടുത്ത ആഴ്ചയോടെ കുറച്ചു മരുന്നുകള്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് അറിയിച്ചു. ക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് തീവ്രമാകുമ്പോള്‍ നല്കുന്ന ആന്റി വൈറല്‍ കുത്തിവയ്പ്പാണ് റെംഡിസിവിര്‍. രോഗ തീവ്രത കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കുന്നുണ്ടെന്നു തീവ്രപരിചരണ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഈ മരുന്ന് സ്വകാര്യ മേഖലയില്‍ തീരെ ഇല്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ളത് 700 ഡോസ് ഇഞ്ചക്ഷനരോഗം ഗുരുതരമാകുന്നവരില്‍ ഒരു രോഗിക്ക് ഏറ്റവും കുറഞ്ഞത് 6 കുത്തിവയ്പ് നല്‍കണം. സിപ്ല , റെഡ്ഡീസ് , മൈലന്‍ , ഹെഡ്റോ എന്നീ കമ്ബനികളാണ് ഉല്പാദകര്. ഇവരെല്ലാം ഉത്പാദനം നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്തത് ആണ് തിരിച്ചടി ആയത്. കേരളത്തില്‍ രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയതോടെ മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് കമ്ബനികളെ നേരിട്ട് സമീപിച്ചിരിക്കുകയാണ്. സിപ്ലയുടെ കയ്യില്‍ ഉള്ള കുറച്ചു സ്റ്റോക്ക് അടുത്ത ആഴ്ചയോടെ എത്തിക്കാം എന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. കടുത്ത ന്യുമോണിയ ഉള്ളവര്‍ക്ക് നല്കുന്ന ടോസിലിസുമാബ് മരുന്നിനും ക്ഷാമം ഉണ്ടെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ പക്ഷേ ഈ മരുന്ന് അധികം ഉപയോഗിക്കുന്നില്ല.
Post Your Comments