KeralaLatest NewsNews

‘കോവിഡ് രോഗവ്യാപനം കുറക്കാൻ ദീർഘകാല ലോക്ക് ഡൗൺ മാത്രമാണ്​ പോംവഴി’; ഡോ. ശ്യാം അഗർവാൾ

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറക്കാൻ ദീർഘകാല ലോക്ക് ഡൗൺ മാത്രമാണ്​ പോംവഴിയെന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോ. ശ്യാം അഗർവാൾ. ഇന്നലെ മാത്രം 2.34 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും 1,300 ൽ അധികം മരണങ്ങളും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡോക്ടറുടെ നിർദ്ദേശം.

“കേസുകളുടെ എണ്ണം ഇരട്ടിയാകാൻ ഇപ്പോൾ നാലോ അഞ്ചോ ദിവസങ്ങൾ മാത്രമാണ് എടുക്കുന്നത്, അതിനാൽ ദീർഘകാല ലോക്ക് ഡൗൺ കൊണ്ടു മാത്രമേ വ്യാപനത്തിന്റെ കണ്ണി മുറിക്കാൻ കഴിയൂ”- ഡോക്ടർ പറഞ്ഞു.

Read Also  :  പൊലീസിനെ വെട്ടിച്ച് കടന്ന സനുമോഹന്‍ ഒളിവില്‍ കഴിയുന്നത് കാട്ടില്‍, വ്യക്തമായ തെളിവുകള്‍ ലഭിച്ചു

ആദ്യം 7 ദിവസത്തേക്ക് ലോക്ക് ഡൗൺ നടപ്പിലാക്കാനാണ് ഡോക്ടർ പറയുന്നത്. ഇത് 2 ലക്ഷം കടന്ന് മുന്നേറുന്ന കേസുകളുടെ എണ്ണം ക്രമേണ കുറയ്ക്കും. യുകെ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ അനുഭവം പരിശോധിച്ചാൽ, ഒരു ലോക്ക് ഡൗൺ നടപ്പിലാക്കിയാൽ അതിന്റെ ഫലം കാണിക്കാൻ രണ്ട് മൂന്ന് ദിവസമെടുക്കുമെന്നും ഡോക്ടർ പറഞ്ഞു.

ജനിതക മാറ്റം വന്ന പുതിയ വൈറസ് അങ്ങേയറ്റം പകർച്ച സ്വഭാവം ഉള്ളതാണ്. ബ്രസീലിലും യുഎസ്എയിലും സംഭവിക്കുന്നതിനു സമാനമാണ് ഇന്ത്യയിലും സംഭവിക്കുന്നത്. ഇരട്ട അല്ലെങ്കിൽ ട്രിപ്പിൾ ലെയർ മാസ്കുകൾ ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് നിർദ്ദേശിക്കണമെന്നും ഡോക്ടർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button