CricketLatest NewsNewsSports

വാങ്കഡെയിൽ തകർത്തടിച്ച് ധവാൻ; പഞ്ചാബിനെതിരെ ഡൽഹിക്ക് 6 വിക്കറ്റ് വിജയം

ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി

മുംബൈ: ഓപ്പണർ ശിഖർ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന് മുന്നിൽ മുട്ടുമടക്കി കിംഗ്‌സ് ഇലവൻ പഞ്ചാബ്. നിശ്ചിത 20 ഓവറിൽ 196 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി 10 പന്ത് ബാക്കി നിർത്തി 6 വിക്കറ്റിനാണ് മത്സരം സ്വന്തമാക്കിയത്. ശിഖർ ധവാൻ 92 റൺസ് നേടി.

Also Read: സര്‍ക്കാരിന് നിര്‍ബന്ധമായിരുന്നു എല്ലാം നടത്തണമെന്ന്… ഇപ്പൊ എന്തായി?…എവിടെപ്പോയി? വിമർശനവുമായി പിസി ജോര്‍ജ്

ഒന്നാം വിക്കറ്റിൽ ശിഖർ ധവാനും പൃഥ്വി ഷായും ഡൽഹിയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പൃഥ്വി ഷാ 17 പന്തിൽ 32 റൺസെടുത്തു. അർഹിച്ച സെഞ്ച്വറി നഷ്ടമായ ധവാൻ 49 പന്തിൽ 13 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതമാണ് 92 റൺസ് നേടിയത്. ടീമിനെ സുരക്ഷിതമായ സ്‌കോറിൽ എത്തിച്ച ശേഷമാണ് ധവാൻ പുറത്തായത്. 13 പന്തിൽ 27 റൺസുമായി മാർക്കസ് സ്റ്റോയിനിസും 6 പന്തിൽ 12 റൺസുമായി ലളിത് യാദവും പുറത്താകാതെ നിന്നു.

പഞ്ചാബിന് വേണ്ടി റിച്ചാർഡ്‌സൺ 4 ഓവറിൽ 41 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. അർഷ്ദീപ് സിംഗ്, റിലെ മെറെഡിത് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 3 മത്സരങ്ങളിൽ 1 വിജയവും 2 തോൽവികളുമായി പഞ്ചാബ് ഏഴാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button