മുംബൈ: രാജ്യത്ത് രോഗവ്യാപനം ആശങ്കയാകുന്ന സാഹചര്യത്തിൽ കോവിഡ് പോരാട്ടത്തിൽ സജീവമായി ആർഎസ്എസ്. ഇതിന്റെ ഭാഗമായി പൂനെയിൽ 450 കിടക്കകളുള്ള കോവിഡ് കെയർ സെന്ററിന് ആർഎസ്എസ് തുടക്കം കുറിച്ചു. സമർത്ഥ് ഭാരത് പദ്ധതി പ്രകാരമാണ് കോവിഡ് കെയർ സെന്റർ ആരംഭിച്ചിരിക്കുന്നത്.
പൂനെ മുനിസിപ്പൽ കോർപ്പറേഷനും ജനകല്യാൺ സമിതി വിവേക് വ്യാസ് പീഠവും സംയുക്തമായാണ് കോവിഡ് കെയർ സെന്റർ തുറന്നത്. രോഗ ലക്ഷണങ്ങളില്ലാത്ത രോഗികൾക്കും ഹോം ക്വാറന്റൈന് സൗകര്യമില്ലാത്തവർക്കുമാണ് പ്രവേശനം നൽകുക. രോഗികൾക്ക് ഭക്ഷണവും മരുന്നുകളും സൗജന്യമായി നൽകുമെന്നതാണ് മറ്റൊരു സവിശേഷത.
ഒരു മുറിയിൽ മൂന്ന് രോഗികളെ വീതമാണ് പ്രവേശിപ്പിക്കുക. വിദഗ്ധ പരിശീലനം ലഭിച്ച എട്ട് ഡോക്ടർമാരുടെയും 25 സ്റ്റാഫുകളുടെയും സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് രോഗികൾക്ക് 10 മുതൽ 12 ദിവസം വരെ ഇവിടെ കഴിയാൻ അനുവാദമുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാൽ അത്യാധുനിക ലൈഫ് സപ്പോർട്ടിംഗ് സൗകര്യങ്ങളുള്ള ആംബുലൻസിൽ രോഗിയെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments