Latest NewsKeralaNattuvarthaNews

കു​ട്ടി​യു​ടെ കൈ​വി​ര​ലി​ല്‍​നി​ന്ന് ര​ക്തം വ​രു​ന്നു​ണ്ടാ​യി​രു​ന്നു ; നവജാത ശിശുവിന്റെ മരണത്തിൽ ബന്ധുക്കൾ പരാതി നൽകി.

പ​റ​വൂ​ര്‍: ന​വ​ജാ​ത​ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ റൂ​റ​ല്‍ എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍​കി. പ​റ​വൂ​ര്‍ ചൈ​ത​ന്യ ന​ഴ്സി​ങ് ഹോ​മി​ലെ ഡോക്​ടറുടെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും അ​നാ​സ്ഥ​യാ​ണ് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ശി​ശു​വിെന്‍റ മാ​തൃ പി​താ​വ് പു​ത്ത​ന്‍​വേ​ലി​ക്ക​ര മാ​ളി​യേ​ക്ക​ല്‍ എം.​ആ​ര്‍. ശോ​ഭ​ന​ന്‍ ആ​ലു​വ എ​സ്.​പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. മ​ക​ള്‍ ആ​തി​ര​യെ ഏ​പ്രി​ല്‍ നാ​ലി​നാ​ണ് പ്ര​സ​വ സം​ബ​ന്ധ​മാ​യി പ​റ​വൂ​ര്‍ ചൈ​ത​ന്യ ന​ഴ്സി​ങ് ഹോ​മി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ടു​ത്ത ദി​വ​സം രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ സ്കാ​ന്‍ ചെ​യ്യു​ക​യും ഉ​ട​നെ ലേ​ബ​ര്‍ റൂ​മി​ല്‍ ക​യ​റ്റു​ക​യും ചെ​യ്തു.

Also Read:കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണം, നോമ്പ് മുറിഞ്ഞ് പോവൻ ഇത് കാരണമാകില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

11.57ന് ​ആ​തി​ര​ക്ക് ആ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. പൊ​ക്കി​ള്‍​കൊ​ടി ചു​റ്റി കി​ട​ന്ന​തി​നാ​ലാ​ണ് ഓ​പ​റേ​ഷ​ന്‍ വേ​ണ്ടി വ​ന്ന​തെ​ന്നും ഡോ​ക്ട​ര്‍ അ​റി​യി​ച്ച​താ​യി ആ​തി​ര​യു​ടെ അ​മ്മ പ​റ​ഞ്ഞു. പ്ര​സ​വി​ച്ച്‌ ര​ണ്ടാം ദി​വ​സം രാ​വി​ലെ കു​ഞ്ഞി​ന് പാ​ല്‍ കൊ​ടു​ത്ത​തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ഴ്സ് ലേ​ബ​ര്‍ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഏ​താ​നും സ​മ​യ​ത്തി​ന് ശേ​ഷം ര​ക്ഷി​താ​ക്ക​ളെ ഡോ​ക്ട​ര്‍ ഫോ​ണി​ല്‍ വി​ളി​ച്ച്‌ കു​ട്ടി​യെ വേ​ഗം എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​ക​ണ​മെ​ന്ന് അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച്‌ ന​ഴ്സ് കു​ഞ്ഞി​നെ​യും ര​ക്ഷി​താ​ക്ക​ളെ​യും കൂ​ട്ടി ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പി​ന്നീ​ട് ഡോക്​ടറുടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​ലാ​രി​വ​ട്ടം മെ​ഡി​ക്ക​ല്‍ സെന്‍റ​റി​ല്‍ എ​ത്തി​ച്ചു. ഈ ​സ​മ​യം കു​ട്ടി​യു​ടെ കൈ​വി​ര​ലി​ല്‍​നി​ന്ന് ര​ക്തം വ​രു​ന്നു​ണ്ടാ​യി​രു​ന്ന​താ​യും ന​ഴ്സ് പ​ഞ്ഞി കൂ​ട്ടി​യാ​ണ് കു​ട്ടി​യെ പി​ടി​ച്ചി​രു​ന്ന​തെ​ന്നും ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി പ​റ​യു​ന്നു.

കു​ട്ടി​ക്ക് എ​ന്താ​ണ് പ്ര​ശ്ന​മെ​ന്ന് ഡോ​ക്ട​റോ ന​ഴ്സോ ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നി​ല്ല. മെ​ഡി​ക്ക​ല്‍ സെന്‍റ​റി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ അ​ന്ന് രാ​ത്രി 12 ഓ​ടെ കു​ട്ടി മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കു​ട്ടി​യെ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ല്‍ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നെ​ന്ന് അ​വി​ട​ത്തെ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ചൈ​ത​ന്യ ന​ഴ്സി​ങ് ഹോ​മി​ല്‍​നി​ന്നു​ണ്ടാ​യ അ​നാ​സ്ഥ​യാ​ണ് കു​ട്ടി​യു​ടെ ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button