COVID 19NattuvarthaLatest NewsKeralaNews

മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയില്ലെന്ന് കുവൈത്ത് ; ബു​ദ്ധ, ഹി​ന്ദു വി​ഭാ​ഗ​ങ്ങ​ള്‍ നൽകിയ നിവേദനത്തിൽ ഫലമുണ്ടായില്ല 

കു​വൈ​ത്തി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ദ​ഹി​പ്പി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലെ​ന്ന്​ കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മൃ​ത​ദേ​ഹ സം​സ്​​ക​ര​ണ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫൈ​സ​ല്‍ അ​ല്‍ അ​വ​ദി. അ​തേ​സ​മ​യം, മ​റ്റു നി​ല​യി​ല്‍ വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ മൃ​ത​ദേ​ഹ സം​സ്​​ക​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്‌​ ന​ട​ത്തു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല.ഈ തീരുമാനം കുവൈത്തിലെ പ്രവാസികളിൽ വലിയ ആശങ്കയുണർത്തിയിട്ടുണ്ട്.

Also Read:പന്തളം രാജകുടുംബാംഗം ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

ഇ​ല​ക്​​ട്രി​ക്​ ശ്​​മാ​ശാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌​ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ടു​ത്തി​ടെ ബു​ദ്ധ, ഹി​ന്ദു വി​ഭാ​ഗ​ങ്ങ​ള്‍ നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ഇ​സ്​​ലാ​മി​ക രാ​ജ്യ​മാ​യ കു​വൈ​ത്തിന്റെ നി​യ​മ​വ്യ​വ​സ്ഥ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലും മൃ​ത​ദേ​ഹ​ത്തോ​​ടു​ള്ള അ​നാ​ദ​ര​വാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നാ​ലും ഇ​ത്​ അ​നു​വ​ദി​ക്കാ​ന്‍ നി​ര്‍​വാ​ഹ​മി​ല്ല. എന്നായിരുന്നു നിവേദനത്തിന് ലഭിച്ച മറുപടി.
1880 മു​ത​ല്‍ രാ​ജ്യ​ത്ത്​ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന​തി​ന്​ വി​ല​ക്ക്​ നി​ല​വി​ലു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button