കുവൈത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ അനുമതിയില്ലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മൃതദേഹ സംസ്കരണ വിഭാഗം മേധാവി ഡോ. ഫൈസല്‍ അല്‍ അവദി. അതേസമയം, മറ്റു നിലയില്‍ വിവിധ മതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ മൃതദേഹ സംസ്കരണത്തിനോടനുബന്ധിച്ച് നടത്തുന്നതിന് തടസ്സമില്ല.ഈ തീരുമാനം കുവൈത്തിലെ പ്രവാസികളിൽ വലിയ ആശങ്കയുണർത്തിയിട്ടുണ്ട്.
Also Read:പന്തളം രാജകുടുംബാംഗം ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്; രണ്ട് പേർ പിടിയിൽ
ഇലക്ട്രിക് ശ്മാശാനങ്ങള്‍ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ബുദ്ധ, ഹിന്ദു വിഭാഗങ്ങള്‍ നിവേദനം നല്‍കിയിരുന്നു. ഇസ്ലാമിക രാജ്യമായ കുവൈത്തിന്റെ നിയമവ്യവസ്ഥ അനുവദിക്കാത്തതിനാലും മൃതദേഹത്തോടുള്ള അനാദരവായി കണക്കാക്കുന്നതിനാലും ഇത് അനുവദിക്കാന്‍ നിര്‍വാഹമില്ല. എന്നായിരുന്നു നിവേദനത്തിന് ലഭിച്ച മറുപടി.
1880 മുതല്‍ രാജ്യത്ത് മൃതദേഹം ദഹിപ്പിക്കുന്നതിന് വിലക്ക് നിലവിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments