കൊച്ചി: പന്തളം രാജകുടുംബാംഗം ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ. പന്തളം സ്വദേശി സന്തോഷ് കരുണാകരൻ, ഏലൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് കൊച്ചിയിൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
Also Read: രാജ്യത്ത് കോവിഡ് കേസുകൾ ഉയരാൻ കാരണം ഈ രണ്ട് കാര്യങ്ങൾ; വെളിപ്പെടുത്തലുമായി എയിംസ് ഡയറക്ടർ
കംപ്യൂട്ടർ സ്ഥാപന ഉടമയെ കബളിപ്പിച്ച കേസിൽ ഉൾപ്പെടെ നിരവധി തട്ടിപ്പ് കേസുകളിൽ ഇവർ പ്രതികളാണ്. 26 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്‌സ് കോഡ് 15,000 രൂപ മാത്രം അഡ്വാൻസ് നൽകി തട്ടിയെടുത്തുവെന്നതാണ് പ്രതികൾക്കെതിരായ പ്രധാന കേസ്. കടവന്ത്ര ഓയാസിസ് ബിസിനസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയിൽ നിന്നാണ് ഇവർ കോടികൾ വില വരുന്ന സോഫ്റ്റ്‌വെയർ സോഴ്‌സ് കോഡ് തട്ടിയത്.
പന്തളം രാജകുടുംബാംഗം, പഞ്ചനക്ഷത്ര ഹോട്ടലുടമ, അമേരിക്കൻ സൈന്യത്തിന് ഉപകരണങ്ങൾ നൽകുന്നയാൾ എന്നൊക്കെ തെറ്റിദ്ധരിപ്പിച്ചണ് ഇവർ തട്ടിപ്പ് നടത്തിയത്. ഒറീസ സ്വദേശിയായ പ്രവാസിയിൽ നിന്ന് 6 കോടി രൂപ കബളിപ്പിച്ചതിന് ഇൻഫോപാർക്ക് പോലീസ് സ്‌റ്റേഷനിൽ സന്തോഷ് കരുണാകരനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments