Latest NewsKeralaNattuvarthaNews

കോവിഡ് വ്യാപനം: അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജില്ലയില്‍ ഇന്ന് 1149പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

തൃശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂര്‍ ജില്ലയില്‍ അഞ്ചിടത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷൻ, ഒരമനയൂര്‍, വെങ്കിടങ്, കുഴൂര്‍, കടപ്പുറം തുടങ്ങിയ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയില്‍ ഇന്ന് 1149പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5494 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,11,621 ആണ്.

നാളെ നിശ്ചയിച്ചിരിക്കുന്ന പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷാര്‍ത്ഥികള്‍ കൃത്യമായ കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. മേല്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button