
കല്‍പറ്റ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പതിനായിരത്തിൽ അധികം രോഗികൾ ആണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വയനാട്ടില്‍ രണ്ടു നഗരസഭാ പരിധികളുള്‍പ്പെടെ 10 തദ്ദേശസ്ഥാപനങ്ങളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കല്‍പറ്റ, ബത്തേരി നഗരസഭകളിലും കണിയാമ്ബറ്റ, തിരുനെല്ലി, നെന്മേനി, അമ്ബലവയല്‍, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി പഞ്ചായത്തുകളിലുമാണു കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കലക്ടര്‍ 144 പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ എല്ലാ കണ്ടെയ്‌ന്മെന്റ് സോണുകളിലും നേരത്തെ കലക്ടര്‍ 144 പ്രഖ്യാപിച്ചിരുന്നു.
Post Your Comments