രാജ്കോട്ട്: കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിലാണ് രാജ്യം. രോഗ വ്യാപന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യു, വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങി പല നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഈ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 25കാരിയായ യുവതിക്കെതിരെ കേസെടുത്തിരിക്കുകയാണ് ഗുജറാത്ത് പൊലീസ്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കിയ രാത്രി കര്‍ഫ്യു ലംഘിച്ച് പൊതുനിരത്തിലിറങ്ങി ഡാന്‍സ് വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ കേസ്. ഇവന്‍റ് മാനേജ്മെന്‍റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രിഷ റാത്തോഡ് എന്ന യുവതിയാണ് ഇംഗ്ലീഷ് പാട്ടിന് ചുവടു വച്ച് നടുറോഡില്‍ നിന്നും ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണ് പ്രിഷ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അധികം വൈകാതെ വീഡിയോ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.
മഹിളാ കോളജിന് സമീപത്തെ അണ്ടര്‍പാസില്‍ നിന്ന് രാത്രി പതിനൊന്നോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതതിന് പിന്നാലെ തെറ്റ് മനസിലാക്കി താന്‍ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ കുറച്ചാളുകള്‍ ചേര്‍ന്ന് അത് വൈറലാക്കുകയായിരുന്നുവെന്നുമുള്ള ഖേദപ്രകടന വീഡിയോ യുവതി പോസ്റ്റ് ചെയ്തു
Post Your Comments