KeralaLatest NewsIndia

5 വിദ്യാർത്ഥികൾക്ക് ചുമത്തിയത് 33 ലക്ഷം: നൈറ്റ് കര്‍ഫ്യൂവിനെതിരെ സമരം ചെയ്തവർക്കെതിരെ നടപടിയുമായി കോഴിക്കോട് എന്‍ഐടി

കോഴിക്കോട്: രാത്രികാലത്ത് ക്യാമ്പസ് വിട്ടു പുറത്തു പോകുന്നത് വിലക്കിയതിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് വൻ തുക പിഴ ഈടാക്കാൻ ശ്രമം. കോഴിക്കോട് എൻഐടിയിലാണ് സംഭവം. സമരം ചെയ്ത അഞ്ചു വിദ്യാർത്ഥികളിൽ നിന്നായി 33 ലക്ഷം രൂപ ഈടാക്കണമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാറാണ് ഉത്തരവും പുറപ്പെടുവിച്ചത്. ഒരു വിദ്യാർഥി 6,61,155 രൂപയാണ് പിഴ അടക്കേണ്ടത്.

2024 മാർച്ച് 22-നായിരുന്നു നൈറ്റ് കർഫ്യുവിനെതിരായ സമരം. രാവിലെ 7.30 മുതൽ വിദ്യാർഥികൾ നടത്തിയ സമരം കാരണം അന്നത്തെ ദിവസം അധ്യപകരുൾപ്പെടയുള്ളവർക്ക് അകത്ത് പ്രവേശിക്കാൻ സാധിച്ചില്ല. അന്നത്തെ പ്രവൃത്തി ദിവസം നഷ്ടമായതിനാൽ സ്ഥാപനത്തിനുണ്ടായിരിക്കുന്ന നഷ്ടം നികത്താൻ 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്നാണ് നോട്ടീസ്.

നൈറ്റ് കർഫ്യൂ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി രാത്രി 11 മണിക്ക് ശേഷം ക്യാമ്പസിൽ വിദ്യാർഥികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയ ഡീനിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഉത്തരവ് പ്രകാരം രാത്രി 11 മണിക്ക് ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിന് അകത്തേക്ക് പോകാനും ക്യാമ്പസിൽ നിന്ന് പുറത്ത് പോകാനും കഴിയില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button