Latest NewsNewsInternational

ഉ​ജ്ജ്വ​ല​മാ​യ ഭ​ര​ണ​ഘ​ട​ന​ക്ക്​ രൂ​പം​ ന​ല്‍​കിയ ശിൽ‌പി; അം​ബേ​ദ്​​ക​ര്‍ ജ​യ​ന്തി ആ​ഘോ​ഷി​ച്ച്‌​ ഇ​ന്ത്യ​ന്‍ എം​ബ​സി

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​റ​ച്ചു​പേ​ര്‍ മാ​ത്രം പങ്കെ​ടു​ത്ത ച​ട​ങ്ങാ​ണ്​ എം​ബ​സി​യി​ല്‍ ന​ട​ത്തി​യ​ത്.

കു​വൈ​ത്ത്​ സി​റ്റി: ഇന്ത്യൻ ഭ​ര​ണ​ഘ​ട​ന ശി​ല്‍​പി​യാ​യ ഡോ. ​​ബി.​ആ​ര്‍. അം​ബേ​ദ്​​ക​റു​ടെ 130-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച്‌​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും. ച​ട​ങ്ങ്​ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഉ​ജ്ജ്വ​ല​മാ​യ ഭ​ര​ണ​ഘ​ട​ന​ക്ക്​ രൂ​പം​ന​ല്‍​കി സു​സ്ഥി​ര വി​ക​സ​ന​ത്തി​ലേ​ക്കും പു​രോ​ഗ​തി​യി​ലേ​ക്കും ഇ​ന്ത്യ​യെ ന​യി​ച്ച​തി​ല്‍ അം​ബേ​ദ്​​ക​റി​നു​ള്ള പ​ങ്ക്​ അം​ബാ​സ​ഡ​ര്‍ എ​ടു​ത്തു​പ​റ​ഞ്ഞു.

Read Also: പോലീസുകാർക്ക് ക്വോട്ട; മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്നവർക്ക് ‘പൂട്ട്’

ചടങ്ങിൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം അ​ദ്ദേ​ഹം വാ​യി​ക്കു​ക​യും ചെ​യ്​​തു. എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ അം​ബേ​ദ്​​ക​റു​ടെ ഛായാ​ചി​ത്രം​ സി​ബി ജോ​ര്‍​ജ്​ അ​നാ​ച്ഛാ​ദ​നം ചെ​യ്​​തു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​റ​ച്ചു​പേ​ര്‍ മാ​ത്രം പങ്കെ​ടു​ത്ത ച​ട​ങ്ങാ​ണ്​ എം​ബ​സി​യി​ല്‍ ന​ട​ത്തി​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും വീ​ക്ഷി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button