ബന്ധുനിയമന വിഷയത്തിൽ കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽനിന്നും പിന്മാറി സംസ്ഥാന സർക്കാർ. ജലീൽ രാജി വെച്ച സാഹചര്യത്തിലാണ് തീരുമാനം.
ലോകായുക്ത ഉത്തരവിനെ എതിർത്ത് സർക്കാരിന് തന്നെ നേരിട്ട് ഹർജി നൽകാമെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നു. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ജലീൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്ന ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എ.ജി വ്യക്തമാക്കിയത്.
ജലീലിന് പരാതിയുടെ പകർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമാണെന്നും ഇത് നിലനിൽക്കില്ലെന്നും എ.ജി പറഞ്ഞു. ഇക്കാരണത്താൽ സർക്കാരിനും തുടർനടപടികൾ സ്വീകരിക്കാമെന്നാണ് എ.ജി പറഞ്ഞത്. എന്നാൽ മന്ത്രിയുടെ രാജിയോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽനിന്നും സർക്കാർ പിന്മാറുകയായിരുന്നു.
Post Your Comments