Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

ബംഗാൾ ഇനി ചുവക്കണമെങ്കിൽ ആദ്യം താമര വിരിയണം; ദീദിയെ പരാജയപ്പെടുത്താൻ ബി.ജെ.പിയെ വിജയിപ്പിക്കാനൊരുങ്ങി സി.പി.എം

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ഇടതുപക്ഷത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്ന് പ്രതീക്ഷയില്ലാത്ത ഇടതു നേതാക്കൾ തങ്ങളുടെ പ്രവർത്തകർക്ക് ‘ആജ് റാം, പോർ ബാം’ എന്ന് രഹസ്യ സന്ദേശം അയച്ചിരിക്കുകയാണ്. ആദ്യം രാമനെ കൊണ്ടുവരിക, തുടർന്ന് ഞങ്ങൾ ഇടതുപക്ഷത്തെ കൊണ്ടുവരും എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം . ബി.ജെ.പിയോട് അനുഭവം പുലർത്തുന്ന തീവ്ര ഇടതുപക്ഷ വോട്ടർമാർ സന്ദേശത്തെക്കുറിച്ച് പരസ്യമായി
സംസാരിച്ചുതുടങ്ങി.

അതേസമയം വോട്ടെടുപ്പിനിടെ നടന്ന അക്രമത്തിൽ മുഖ്യമന്ത്രി മമത ബാനർജിയെ കുറ്റപ്പെടുത്തി സി.പി.എം രംഗത്ത് വന്നിരുന്നു. സംഭവത്തെ “ജനാധിപത്യത്തിലെ കറുത്ത ദിനം” എന്ന് വിശേഷിപ്പിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.ഡി സലിം, തൃണമൂൽ മേധാവിയും, മുഖ്യമന്ത്രിയും സംഭവത്തിൽ ഉത്തരവാദികളാണെന്നും ആരോപിച്ചു.

2011 ൽ മമത തരംഗത്തിൽ ബംഗാൾ രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തരായ സി.പി.എം വിശ്വസിക്കുന്നത് ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇടതുപക്ഷത്തിന് തിരിച്ചുവരവ് നടത്താം എന്നാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, ‘ബംഗാളിൽ മൃദുവായ ഹിന്ദുവൽക്കരണം വളർത്തിയെടുക്കുന്നതിൽ സി.പി.ഐയുടെ പങ്ക് സോഷ്യൽ മീഡിയ ശക്തമാണെന്ന്’ എഴുത്തുകാരനും, മുതിർന്ന പത്രപ്രവർത്തകനുമായ മോണോബിന ഗുപ്ത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button