സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് സഹായവുമായി ബി.പി.സി.എൽ. സർക്കാർ ആശുപത്രികൾക്ക് പ്രതിദിനം 1.5 ടൺ മെഡിക്കൽ ഓക്സിജൻ നൽകുമെന്ന് ബി.പി.സി.എൽ വ്യക്തമാക്കി.
അതേസമയം, പ്രതിദിനം 8000ൽ അധികം രോഗികളുമായി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കോവിഡ് ബാധിതരായും, മറ്റ് ഇതര രോഗങ്ങളുമായും സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും വർധിച്ചു. ഇതേതുടർന്ന് ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഓക്സിജൻ ലഭ്യമാകുമോയെന്ന സംശയവുമുണ്ട്.
ഈ അടിയന്തര സാഹചര്യം കണക്കിലെടുത്തതാണ് ബി.പി.സി.എൽ സർക്കാർ ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിക്കുന്നത്ത് . ബി.പി.സി.എല്ലിന്റെ കൊച്ചിയിലെ റിഫൈനറിയിൽ നിന്നാവും ഓക്സിജൻ എത്തിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞവർഷം 40 ടൺ ഓക്സിജൻ ബി.പി.സി.എൽ ആശുപത്രികൾക്ക് നൽകിയിരുന്നു.
Post Your Comments