Latest NewsNewsBusiness

ലാഭത്തിലേക്ക് കുതിച്ച് ബിപിസിഎൽ, മൂന്നാം പാദഫലങ്ങൾ അറിയാം

നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെയുള്ള കാലയളവിൽ 36.01 മില്യൺ മെട്രിക് ടൺ ഇന്ധനം ബിപിസിഎൽ വിറ്റഴിച്ചിട്ടുണ്ട്

മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ ലാഭക്കുതിപ്പുമായി പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ. രണ്ടാം പാദത്തിൽ നേരിയ തോതിൽ നിറം മങ്ങിയെങ്കിലും, മൂന്നാം പാദത്തിൽ ലാഭം തിരിച്ചുപിടിക്കുകയായിരുന്നു. കണക്കുകൾ പ്രകാരം, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വരുമാനത്തിൽ 13.48 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, മൂന്നാം പാദത്തിലെ വരുമാനം 1,33,347.51 കോടി രൂപയായാണ് ഉയർന്നത്. അതേസമയം, നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെയുള്ള കാലയളവിൽ 36.01 മില്യൺ മെട്രിക് ടൺ ഇന്ധനം ബിപിസിഎൽ വിറ്റഴിച്ചിട്ടുണ്ട്.

ഇത്തവണ ബിപിസിഎല്ലിന്റെ അറ്റാദായം നേരിയ തോതിൽ നിറം മങ്ങി. ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1,747 കോടി രൂപയുടെ അറ്റാദായം മാത്രമാണ് കൈവരിച്ചത്. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 36.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിൽ അറ്റാദായം 2,758.89 കോടി രൂപയാണ്.

Also Read: രാജ്യത്ത് പ്രതിമാസ വൈദ്യുതി ഉപഭോഗത്തിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button