KeralaLatest NewsNews

സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശത്തെ അമ്പലപ്പറമ്പിൽ മുസ്ലീങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് ബോർഡ്; വിമർശനം

കണ്ണൂര്‍: ഉത്സവസമയങ്ങളിൽ ഒരു പ്രത്യേക മതവിഭാഗത്തിനെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന ബോർഡ് സോഷ്യൽമീഡിയകളിൽ വൈറലാകുന്നു. ഉത്സവകാലങ്ങളില്‍ അമ്പലപ്പറമ്പില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കില്ല എന്നറിയിക്കുന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് കണ്ണൂരിലാണ്. കണ്ണൂര്‍ പയ്യന്നൂരിലെ മല്ലിയോട്ട് പാലോട്ട് എന്ന് പേരുള്ള അമ്പലപ്പറമ്പിൽ ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡ് ആണ് ഇപ്പോൾ സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്.

മുസ്ലിം സമുദായങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ് ഇത്തരം ബോർഡെന്ന് വിമർശനം. വര്‍ഗീയ വിഷം കുത്തിവെക്കുന്ന ഇത്തരം ബോർഡുകൾ ക്ഷേത്രഭൂമിയിൽ പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് വിമർശനമുനയരുന്നത്. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശത്തെ അമ്പലപ്പറമ്പിലാണ് ഈ ബോര്‍ഡ് ഉയര്‍ന്നതെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നുണ്ട്.

Also Read:29 ജീവനക്കാര്‍ക്ക് കൊവിഡ്; സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാന്‍ ഉത്തരവിട്ട് ജില്ലാകളക്‌ടര്‍

ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുഞ്ഞിമംഗലം എന്ന സ്ഥലം പാര്‍ട്ടിക്ക് സ്വാധീനമുള്ള പ്രദേശമാണെന്നും അതിനാല്‍ത്തന്നെ സിപിഎമ്മിന് സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും സി പി എം വിശദീകരണം നൽകേണ്ടതുണ്ടെന്നുമാണ് സോഷ്യൽമീഡിയ ആവശ്യപ്പെടുന്നത്. മനഃപൂർവ്വം കലാപമുണ്ടാക്കാനുള്ള ശ്രമം ആരുടെയെങ്കിലും പക്ഷത്ത് നിന്നും ഉണ്ടായോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button