COVID 19KeralaLatest NewsNews

29 ജീവനക്കാര്‍ക്ക് കൊവിഡ്; സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാന്‍ ഉത്തരവിട്ട് ജില്ലാകളക്‌ടര്‍

ഇന്നലെ മുതല്‍ ഏഴു ദിവസത്തേക്ക് അടച്ചിടാനാണ് ഉത്തരവ്.

പാലക്കാട്: 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. പാലക്കാട് നഗരത്തില്‍ വിക്ടോറിയ കോളേജിന് സമീപമുള്ള സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനമാണ് അടച്ചിടാന്‍ ജില്ലാകളക്‌ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടത്.

ജനത്തിരക്കുണ്ടായ സാഹചര്യത്തില്‍ ശാരീരിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ചതിനാല്‍ സ്ഥാപനത്തിലെ 29 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇനിയും കൂടുതല്‍ പേരിലേക്ക് രോഗബാധ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന ഡി.എം.ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

ദുരന്തനിവാരണ നിയമം 2005ലെ വകുപ്പ് 33, 34 (എം) പ്രകാരം ഇന്നലെ മുതല്‍ ഏഴു ദിവസത്തേക്ക് അടച്ചിടാനാണ് ഉത്തരവ്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി,

shortlink

Related Articles

Post Your Comments

Related Articles


Back to top button