കേന്ദ്രമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ബംഗാളില്‍ ഇന്ന് നടന്ന അമിത് ഷായുടെ പൊതുയോഗങ്ങളെ ചൂണ്ടിക്കാട്ടി പാർവതി ഇൻസ്റ്റഗ്രാമിലൂടെയാണ് വിമർശനമുന്നയിച്ചത്. ഈ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് ഇനിയെങ്കിലും പറയരുതെന്നാണ് പാർവതി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി കുറിച്ചത്.
നേരത്തേ, കുംഭമേളയ്ക്കെതിരെയും നടി രംഗത്തെത്തിയിരുന്നു. തബ്‍ലിഗ് ജമാഅത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നവര്‍ക്ക് കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭ മേള സംഘടിപ്പിക്കുന്നവർക്ക് പരാതിയില്ലേയെന്നായിരുന്നു പാർവതി ചോദിച്ചത്. കുംഭമേളയിൽ പങ്കെടുത്തവരിൽ നൂറിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചതിൻ്റെ വാർത്തയും പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
‘കുംഭമേളയെയും തബ്‍ലീഗി ജമാഅത്തിനെ കുറിച്ചും പറയുന്ന കമൻററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം. കോവിഡ് രണ്ടാം തരംഗത്തിലും ആയിരക്കണക്കിന് ആളുകൾ മാസ്ക് പോലുമില്ലാതെ ഒരുമിച്ചു കൂടുന്ന കുംഭമേളയെ എന്തു കൊണ്ടാണ് ഒരു മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളും വിമർശിച്ചു രംഗത്തുവരാത്തത്?’. കുംഭമേളയുടെ ദൃശ്യങ്ങൾക്കൊപ്പം അർണബ് ഗോസ്വാമി തബ്‍ലീഗി ജമാഅത്തിനെതിരെ രോഷാകുലനായി സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേർത്തുള്ള വീഡിയോയും പരിഹാസത്തോടെ പാർവതി പങ്കുവെച്ചു.
Post Your Comments