ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യ വ്യാപകമായി നടത്തിയ ധന സമാഹരണത്തില്‍ ലഭിച്ചത് 22 കോടി രൂപയുടെ വണ്ടിച്ചെക്കുകൾ. രാമക്ഷേത്ര നിര്‍മാണത്തിനായി രൂപവത്കരിച്ച ‘ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്’ നടത്തിയ ഓഡിറ്റിലാണ് ഇക്കാര്യം വ്യക്തമായത്.
15,000 വണ്ടിച്ചെക്കുകളാണ് ധന സമാഹരണം നടത്തിയ വിഎച്ച്‌പി അടക്കമുള്ള വിവിധ സംഘടനകള്‍ക്ക് ലഭിച്ചത്. 22 കോടി രൂപയുടെ ചെക്കുകള്‍ അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സാങ്കേതിക പിഴവുകള്‍, ഒപ്പുകളിലെ പൊരുത്തക്കേട് തുടങ്ങിയ കാരണങ്ങളാലും ചില ചെക്കുകള്‍ മടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മടങ്ങിയ 15,000 ചെക്കുകളില്‍ 2,000 എണ്ണം അയോധ്യയില്‍ നിന്നും ബാക്കിയുള്ള 13,000 ചെക്കുകള്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് ലഭിച്ചവയാണ്. മടങ്ങിയ ചെക്കുകള്‍ തന്നവര്‍ക്ക് തന്നെ തിരികെ നല്‍കുമെന്നും പിഴവുകള്‍ തിരുത്താന്‍ അഭ്യര്‍ഥിക്കുമെന്നും ട്രസ്റ്റ് അംഗം ഡോ. അനില്‍ മിശ്ര പറഞ്ഞു
Post Your Comments