COVID 19Latest NewsNewsIndia

പി.എം. കെയേഴ്‌സ് എന്താണ് ചെയ്യുന്നത്, ‘ഉത്സവം’ ഒരു തട്ടിപ്പാണ്; വിമർശനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്തെ കോവിഡ് വ്യാപനം വർധിക്കുന്നത് തടയാൻ കഴിയാത്തതിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നല്‍കിയ പി.എം. കെയേഴ്‌സ് എന്താണ് ചെയ്യുന്നതെന്നും കേന്ദ്രത്തിന്റെ ‘വാക്‌സിന്‍ ഉത്സവം’ മറ്റൊരു തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

‘പരിശോധനകളില്ല, ആശുപത്രികളില്‍ കിടക്കകളില്ല. വെന്റിലേറ്ററുകളില്ല, ഓക്‌സിജനില്ല, വാക്‌സിനും ഇല്ല. ‘ഉത്സവം’ ഒരു തട്ടിപ്പാണ്.’ രാഹുല്‍ ഗാന്ധി ട്വിറ്റ്വറിൽ പറഞ്ഞു.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നും എല്ലാവര്‍ക്കും ജീവന്‍ സുരക്ഷിതമാക്കാനുളള അവകാശമുണ്ടെന്നും നേരത്തെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കുന്ന കേന്ദ്രത്തിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button