
ന്യൂഡല്‍ഹി: ഹരിദ്വാറില്‍ ഏപ്രിൽ 30 വരെ നടക്കുന്ന കുംഭമേളയ്ക്ക് എത്തുന്നവരിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ പരിശോധനാഫലം പുറത്തുവന്നപ്പോൾ 1701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തായത്.
ഏപ്രില്‍ 10 മുതല്‍ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കുംഭമേളയുടെ സ്നാനത്തില്‍ ഏകദേശം 48.51 ലക്ഷം പേരാണ് പങ്കെടുത്തത്.
Post Your Comments