Latest NewsIndiaNews

പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം

പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്‍റുകളിലാണ് തീപടര്‍ന്നത്.

ഉത്തര്‍പ്രദേശ് : പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നു നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്‍റുകളിലാണ് തീപടര്‍ന്നത്.

READ ALSO: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു: നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം

ലക്ഷകണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നതിനിടെയാണ് അപകടമെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായും വിവരമില്ല. പ്രയാഗ് രാജിലെ ശാസ്ത്രി പാലത്തിന് സമീപം ആണ് തീ കണ്ടത്. തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നതിന് മുമ്പ് തന്നെ അണയ്ക്കാനായതിനാൽ വലിയ അപകടം ഒഴിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button