കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കോവിഡ് വ്യാപനത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ നിയമസഭ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്ത് നിന്ന് പ്രചാരകരെ ബിജെപി വന്‍തോതില്‍ സംസ്ഥാനത്തത് ഇറക്കിയിരുന്നനുവെന്നും ഇതാണ് കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതെന്നുമാണ് മമതയുടെ ആരോപണം. ബംഗാളില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.
രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തെ ഭൂരിഭാഗം ആളുകള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം ചെവിക്കൊണ്ടില്ലെന്നും മമത കുറ്റപ്പെടുത്തി.
‘അവര്‍ പ്രചാരണത്തിനായി പുറത്തുനിന്നുളളവരെ കൊണ്ടുവന്നു. അത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കോവിഡ് സാഹചര്യത്തെ ഞങ്ങള്‍ നല്ല രീതിയില്‍ നിയന്ത്രിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ അതെല്ലാം കുഴപ്പത്തിലാക്കി.’ മമത പറഞ്ഞു.
Post Your Comments