Latest NewsKeralaNews

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പടെ കവർന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വൻ സുരക്ഷാ സന്നാഹങ്ങളുള്ള വീട്ടിലാണ് മോഷണം നടന്നത്

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെ വീട്ടിൽ മോഷണം. കവടിയാറുള്ള വീട്ടിൽ നിന്നും ഡയമണ്ട് ആഭരണങ്ങളും സ്വർണവും പണവും നഷ്ടമായി. ഡോ. ഗോവിന്ദന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പോലീസ് അറിയിച്ചു.

Also Read: ക്ഷേത്രം തകർത്തു, പ്രതിഷ്ഠയുടെ ശിരസ് ഛേദിച്ചു; പെൺകുട്ടിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് ആക്രമികളുടെ ക്രൂര പ്രവൃത്തി

നഷ്ടമായ ഡയമണ്ട് ആഭരണങ്ങൾക്ക് ഏകദേശം രണ്ടര ലക്ഷം രൂപ വിലവരും. ഇതിന് പുറമെ 3 ലക്ഷം രൂപയുടെ സ്വർണവും 60,000 രൂപയും നഷ്ടമായിട്ടുണ്ട്. ബംഗളൂരുവിലേക്ക് പോകാനായി മകൾ തയ്യാറാക്കി വെച്ചിരുന്ന ബാഗിലായിരുന്നു പണവും ആഭരണങ്ങളുമുണ്ടായിരുന്നത്. ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരാളാണ് മോഷണം നടത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പോലീസ് ഇത് വിശദമായി പരിശോധിച്ച് വരികയാണ്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വൻ സുരക്ഷാ സന്നാഹങ്ങളുള്ള വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത് എന്നതാണ് പോലീസിനെ അതിശയിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button