പ്രദേശവാസിയായ ജതിൻ ബുളിയയുടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ഉത്തര കടംതാല ഗ്രാമത്തിലെ ശ്രീപാദ് മണ്ഡലിന്റെ മകൻ പല്ലബ് മണ്ഡൽ ഉപദ്രവിച്ചതിനെ ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ആക്രമികൾ ഫുൾട്ടാല ഗ്രാമത്തിലേക്ക് അതിക്രമിച്ച് കയറി ക്ഷേത്രങ്ങളും വീടുകളും തല്ലിത്തകർക്കുകയായിരുന്നു.
തങ്ങളുടെ ഗ്രാമം മുഴുവൻ കൊള്ളയടിച്ചതായി അക്രമത്തിനിരയായ പിന്റു ബുളിയ പറഞ്ഞു. ‘അവർ ഗ്രാമത്തിലെ ക്ഷേത്രത്തിലുള്ള വിഗ്രഹങ്ങൾ നശിപ്പിച്ചു, ഞങ്ങളുടെ വീടുകൾ കൊള്ളയടിച്ചു, എന്റെ സമുദായത്തിലെ പത്ത് അംഗങ്ങൾക്കെങ്കിലും പരിക്കേറ്റു’. അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമികൾ തന്റെ വീട്ടിൽ അതിക്രമിച്ച് കയറി സഹോദരന്റെ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ ഗോവിന്ദ ബുളിയ ആരോപിച്ചു. ആക്രമണത്തിൽ കുടുംബത്തിലെ പത്ത് അംഗങ്ങൾക്ക് പരിക്കേറ്റതായും ഗോവിന്ദ ബുളിയ പറഞ്ഞു.
ആക്രമികൾ ഫുൾട്ടാല ഗ്രാമത്തിലെ ക്ഷേത്രത്തിലെ വിഗ്രഹത്തെ ശിരഛേദം ചെയ്തതായി ധാക്ക ട്രിബ്യൂൺ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ നിന്ന് വ്യക്തമാണ്. സംഭവത്തെ തുടർന്ന് ശ്യാംനഗർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
സ്ഥിതി നിയന്ത്രണവിധേയമാണെന്നും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സ്ഥലം സന്ദർശിച്ചെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ടവരെ എത്രയും വേഗം നിയമത്തിന് കീഴിൽ കൊണ്ടുവരാനുള്ള എല്ലാ ക്രമീകരണങ്ങളും തങ്ങൾ നടത്തുന്നുണ്ടെന്നും ശ്യാംനഗർ പോലീസ് സ്റ്റേഷനിലെ ഓഫീസർ നജ്മുൽ ഹുദ അറിയിച്ചു.
Post Your Comments