ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ നേരിടും. ഇംഗ്ലണ്ടിൽ നടന്ന ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആധിപത്യം നേടിയിരുന്നു. സിറ്റിയുടെ ഗ്രൗണ്ടിൽ നേടിയ എവേ ഗോൾ ഡോർട്ട്‌മുണ്ടിന് ആത്മവിശ്വാസം നൽകും. അതേസമയം സ്വന്തം തട്ടകത്തിൽ സിറ്റിയെ തോൽപ്പിച്ച് സെമി ബെർത്തുറപ്പിക്കുമായാണ് ഡോർട്ട്‌മുണ്ടിന്റെ ലക്ഷ്യം.
എന്നാൽ സിറ്റിയെ തോൽപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല. ഡോർട്ട്‌മുണ്ട് നിരയിൽ ജെഡൻ സാഞ്ചോ പരിക്ക് കാരണം ഇന്ന് കളിക്കില്ല. അതുകൊണ്ട് തന്നെ ഡോർട്ട്‌മുണ്ടിന്റെ എല്ലാ പ്രതീക്ഷയും ഗോൾ മിഷൻ ഏർലിങ് ഹലാൻഡിലാണ്. മികച്ച താരങ്ങൾ അണിനിരക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഫിനിഷിങ് മാത്രമാണ് സാധ്യമാവാത്തത്. അത് പരിഹരിക്കാൻ ആയാൽ സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ പെപ്പിന്റെ പിള്ളേർക്ക് സാധ്യമാക്കും.
Post Your Comments