KeralaLatest NewsNews

ചതുപ്പുസ്ഥലത്ത് ഹെലികോപ്ടര്‍ ഇറക്കിയതുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം വ്യാജം

താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സ്ഥലമുടമ

കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും സംഘവും സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തടസങ്ങളെത്തുടര്‍ന്നു ചതുപ്പുസ്ഥലത്ത് ഇറക്കിയതുമായി ബന്ധപ്പെട്ടു സ്ഥലമുടയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം വ്യാജം. അപകടമുണ്ടായി കുറച്ചുകഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ശബ്ദസന്ദേശം തന്റേതല്ലെന്നും ആരോ മനഃപൂര്‍വം തയാറാക്കിയതാണെന്നും കോപ്ടര്‍ ഇറക്കിയ സ്ഥലത്തിന്റെ ഉടമയായ നെട്ടൂര്‍ സ്വദേശി കുരിശുപറമ്പില്‍ പീറ്റര്‍ (ഡൊമിനിക്) പറഞ്ഞു.

Read Also : സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം , ആരോഗ്യവകുപ്പ് പുറത്തുവിട്ട കോവിഡ് റിപ്പോര്‍ട്ടില്‍ ആശങ്കയോടെ കേരളം

പനങ്ങാട് ദേശീയപാതയ്ക്കു സമീപം മതില്‍കെട്ടി സുരക്ഷിതമാക്കിയ പീറ്ററിന്റെ 21 സെന്റ് വരുന്ന ചതുപ്പുഭൂമിയിലാണു ഞായറാഴ്ച ഹെലികോപ്ടര്‍ ഇടിച്ചിറക്കിയത്. കോപ്ടര്‍ ഇറക്കിയതോടെ സ്ഥലം കുഴിഞ്ഞുപോയെന്നും ഇനി വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ നഷ്ടപരിഹാരമായി രണ്ടു കോടി രൂപ വേണമെന്നും അതിനു തയാറല്ലെങ്കില്‍ ഹെലികോപ്ടര്‍ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും സ്ഥലമുടമ പറയുന്ന രീതിയിലുള്ളതാണു പ്രചരിക്കുന്ന ശബ്ദസന്ദേശം. മറുവശത്തുള്ള ആരോടോ സംസാരിക്കുന്ന രീതിലാണ് ശബ്ദം പകര്‍ത്തിയിരിക്കുന്നത്. രണ്ടു കോടി രൂപ തരാന്‍ പറ്റില്ലെന്നും രണ്ടു ലക്ഷം തരാമെന്നും മറുതലയ്ക്കലുള്ളയാള്‍ പറയുന്നതായും ശബ്ദസന്ദേശത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button