Latest NewsNewsIndia

ജീവന് ഭീഷണിയുണ്ടെന്ന് ബിജെപി വനിത നേതാവ്; മണിക്കൂറുകൾക്കുള്ളിൽ വാഹനത്തിന് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം

ബംഗാളിലെ പ്രമുഖ നടിയായ പർനോ മിത്രയ്ക്ക് ബാരാനഗറിൽ വലിയ വിജയ സാധ്യതയാണുള്ളത്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം തുടർക്കഥയാകുന്നു. ബിജെപിയുടെ വനിത നേതാവ് പർനോ മിത്രയുടെ വാഹന വ്യൂഹത്തിന് നേരെ തൃണമൂൽ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടു. ബാരാനഗറിലാണ് സംഭവമുണ്ടായത്.

Also Read: സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം , ആരോഗ്യവകുപ്പ് പുറത്തുവിട്ട കോവിഡ് റിപ്പോര്‍ട്ടില്‍ ആശങ്കയോടെ കേരളം

ബാരാനഗറിലെ ബിജെപി സ്ഥാനാർത്ഥിയാണ് പർനോ മിത്ര. വോട്ടെടുപ്പിന് മുന്നോടിയായി മണ്ഡലത്തിൽ പ്രചാരണം നടത്തുന്നതിനിടെയാണ് പർനോ മിത്രയ്ക്ക് നേരെ തൃണമൂൽ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നും തന്റെ വാഹനത്തിനുള്ളിൽ കയറിയാണ് ഇവർ ആക്രമിക്കാൻ ശ്രമിച്ചതെന്നും പർനോ മിത്ര പറഞ്ഞു.

ബംഗാളിലെ പ്രമുഖ നടിയായ പർനോ മിത്രയ്ക്ക് മണ്ഡലത്തിൽ വലിയ വിജയ സാധ്യതയാണുള്ളത്. ഇതിൽ വിറളി പിടിച്ചാണ് തൃണമൂൽ ഗുണ്ടകൾ പർനോ മിത്രയ്ക്ക് നേരെ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പർനോ മിത്ര പറഞ്ഞിരുന്നു. ഇതിന് ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button