
രാജസ്ഥാൻ റോയസിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ക്രിസ് ഗെയിലിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സ്റ്റോക്സിന് പരിക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഉടൻ ചികിത്സ നേടിയ സ്റ്റോക്സ് മത്സരത്തിൽ ഒരു ഓവർ മാത്രമാണ് എറിഞ്ഞത്. മത്സരത്തിൽ രാജസ്ഥാൻ നാല് റൺസിന് തോറ്റിരുന്നു.
മത്സരത്തിനിടയിൽ ഉടൻ തന്നെ സ്റ്റോക്സ് കൈയുടെ എക്സ്റേ എടുക്കണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. രാജസ്ഥാൻ റോയൽസിന്റെ ഒഫീഷ്യൽ ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. പരിക്കിന്റ പിടിയിലാണെങ്കിലും താരം ലീഗ് അവസാനിക്കുന്നതുവരെ ടീമിനൊപ്പം തുടരുമെന്ന് രാജസ്ഥാൻ റോയൽസ് അറിയിച്ചു.
Post Your Comments