KeralaNattuvarthaLatest NewsNews

ലുട്ടാപ്പി ജനകീയൻ; അവഗണിക്കുകയാണെങ്കിലും ആ പേര് തന്റെ ജനകീയതയുടെ തെളിവാണെന്ന് എ.എ.റഹീം

സോഷ്യൽ മീഡിയയിൽ പരിഹസിച്ചു വിളിക്കുന്ന ലുട്ടാപ്പി എന്ന പേരിനെക്കുറിച്ച് ഡി.വൈ.എഫ്.ഐ നേതാവ് എ.എ. റഹീം. സോഷ്യൽ മീഡിയ എന്നത് സ്വതന്ത്രമായ ഒരു തെരുവാണെന്നും അവിടെ പല തരത്തിലുള്ള ആളുകൾ ഉണ്ടെന്നും എ.എ.റഹീം പറഞ്ഞു. ജനകീയനായ കഥാപാത്രമാണ് ലുട്ടാപ്പി. ആ വിളിയെ അവഗണിക്കുകയാണെങ്കിലും ലുട്ടാപ്പി എന്ന പേരിൽ ട്രോളന്മാർ വിളിക്കുമ്പോൾ തന്നിലെ ജനകീയതയാണ് സൂചിപ്പിക്കുന്നതെന്നും എ.എ. റഹീം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സാംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പഴയ കാലത്തെ ക്രിയേറ്റിവ് ആയ കാർട്ടൂണുകൾ ആണ് ഇപ്പോഴത്തെ ട്രോളുകൾ. പഴയ കാലത്തെ ഓട്ടോബയോഗ്രഫിയ്ക്കു തുല്യമാണ് ഇപ്പോഴത്തെ സെൽഫിയും. ലുട്ടാപ്പി എന്ന കഥാപാത്രത്തെ പ്രസിദ്ധീകരണം ഒഴിവാക്കിയ സമയത്ത് സോഷ്യൽ മീഡിയയിൽ അതൊരു വല്യ ചർച്ചയായിരുന്നു. പ്രായഭേദമന്യ ആളുകൾ ലുട്ടാപ്പിയെ സപ്പോർട്ട് ചെയ്യുവാൻ തുടങ്ങി. ആ സമയത്താണ് കേരളത്തിൽ കോൺഗ്രസ്സിനെ രക്ഷിക്കുവാനായി മുല്ലപ്പള്ളി വരുന്നതും’. റഹീം പറഞ്ഞു.

‘മുല്ലപ്പള്ളിയുടെ ജാഥ വരുമ്പോൾ ശുഷ്കമായ സദസ്സാണ് കാണുന്നത്. മുല്ലപ്പള്ളി ഒരു ക്രൗഡ് പുള്ളർ ലീഡർ അല്ലെന്നാണ് എന്റെയൊരു കാഴ്ചപ്പാട്. ഒരു വശത്ത് ആളുകൾ ഇല്ലാത്ത ശുഷ്കമായ സദസ്സ്. മറ്റൊരു വശത്ത് ലുട്ടാപ്പിക്ക് വേണ്ടിയുള്ള പോരാട്ടം. സ്വാഭാവികമായും കേരള രാഷ്ട്രീയത്തിലെ ഏതെങ്കിലുമൊരു നേതാവ് വിട്ടുപോയാൽ ഇതുപോലൊരു ജനകീയ മുന്നേറ്റം ഉണ്ടാകുമോ. സോഷ്യൽ മീഡിയ എന്നത് സ്വതന്ത്രമായ തെരുവാണ്. അവിടെ പലതരത്തിലുള്ള ആളുകൾ ഉണ്ടാകും. ലുട്ടാപ്പി എന്നത് പോപ്പുലർ ആയ കഥാപാത്രമാണ്. ഞാനത് അവഗണിക്കുകയാണെങ്കിലും ആ കഥാപാത്രത്തിന് ജനകീയത ഉണ്ടെന്നത് സത്യമാണ്’. റഹീം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button