തെരഞ്ഞെടുപ്പിന് ശേഷം വെള്ളക്കര വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതലുള്ള കുടിവെള്ള നിരക്കിലാണ് അഞ്ചു ശതമാനം വര്‍ദ്ധനവ് ജല അതോറിറ്റി നടപ്പാക്കുക. ഗാര്‍ഹിക ഉപഭോക്താവിന് കുടിവെള്ളത്തിന്റെ നിരക്ക് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് നാലു രൂപ എന്നത് ഇതോടെ നാലു രൂപ 20 പൈസയാകും.
വെള്ളക്കരം അടിസ്ഥാന നിരക്ക് അഞ്ചു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തരവ് രഹസ്യമാക്കിവെക്കാൻ ശ്രമിച്ചെങ്കിലുംവാർത്ത പുറത്തുവന്നതോടെ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു വകുപ്പിന്റെ വിശദീകരണം.
അതേസമയം സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജല വകുപ്പ്ഏപ്രിൽ മുതൽ മുതല്‍ കുടിവെള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വര്‍ദ്ധന.
Post Your Comments