കിഴക്കമ്പലം: കാരുകുളം എംഡി കനാലിന് കുറുകെ കിറ്റെക്സ് കമ്പനി സ്ഥാപിച്ച പൈപ്പുകൾ അനധികൃതമെന്ന് ജലസേചന വകുപ്പിന്റെ റിപ്പോർട്ട്. ഇത് സംബന്ധിച്ച് അസിസ്റ്റന്റ് എൻജിനീയർ കമ്പനിക്ക് കത്തു നൽകി. കനാലിന് കുറുകെ പൈപിടുന്നതിന് സർക്കാറിന്റെ അനുമതി ആവശ്യമാണെന്നും കിറ്റെക്‌സ് കമ്പനിക്ക് അത്തരം അനുമതി ഉള്ളതായി രേഖകളിൽ കാണുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കിറ്റെക്സ് കമ്പനിയുടെ കൈവശം പൈപ്പുകൾ സ്ഥാപിക്കുന്നതിന് അനുമതി തെളിയിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ 7 ദിവസത്തിനകം ഹാജരാക്കണമെന്നും ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ മുഴുവൻ പൈപ്പുകളും അടിയന്തരമായി നീക്കം ചെയ്യാണമെന്നും ജലസേചന വകുപ്പ് നിർദേശം നൽകി.
Post Your Comments