ThiruvananthapuramKeralaNattuvarthaLatest NewsNews

വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യണം

ഉപഭോക്താക്കള്‍ https://epay.kwa.kerala.gov.in/register എന്ന ലിങ്ക് ഉപയോഗിച്ച് മൊബൈല്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

തിരുവനന്തപുരം: എസ്എംഎസ് വഴി വാട്ടര്‍ ബില്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി എല്ലാ കുടിവെള്ള ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ വാട്ടര്‍ അതോറിറ്റി വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ https://epay.kwa.kerala.gov.in/register എന്ന ലിങ്ക് ഉപയോഗിച്ച് മൊബൈല്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Read Also : നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഐടിഐകളില്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്വന്തമായോ അതത് സെക്ഷന്‍ ഓഫിസുകള്‍ വഴിയോ അക്ഷയ സെന്ററുകളെ സമീപിച്ചോ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവസാന അഞ്ചു മാസങ്ങളിലെ ബില്‍ വിവരങ്ങളും മുന്‍ ഉപഭോഗ വിവരങ്ങളും അറിയാനും ഏറ്റവും പുതിയ ബില്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇ-പേ പോര്‍ട്ടല്‍ വഴി സാധിക്കും.

വാടകവീടുകളുടെ കാര്യത്തില്‍ വീട്ടുടമയുടെ ഫോണ്‍ നമ്പര്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വീട്ടുടമയ്ക്ക് എസ്എംഎസ് അറിയിപ്പ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button