തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. ഉത്തരവ് വരാത്തതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഇന്ന് ഉത്തരവ് ഇറക്കിയേക്കും. ഹോട്ടലുകളിലും പൊതുചടങ്ങുകളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായിരുന്നു നീക്കം.
അതേസമയം ബസ് യാത്രക്കാർക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതൽ ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടു പോകാൻ പാടില്ല. നിർദ്ദേശം ലംഘിക്കുന്ന ബസുകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ ഗതാഗത കമ്മീഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Post Your Comments