തകഴി: ഷിബുലാൽജി എന്ന സാങ്കൽപിക കഥാപാത്രമായി സർക്കാസത്തിലൂടെ സംഘപരിവാറിനെയും കോൺഗ്രസിനെയും കളിയാക്കി സിപിഎമ്മിന്റെ സൈബർ പ്രവർത്തകനായി നിന്ന പ്രമോദ് മോഹൻ തകഴി ഇപ്പോൾ സ്വന്തം പാർട്ടിക്കാരുടെ ആക്രമണ ഭീഷണി നേരിടുകയാണ്. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെ.ടി.ജലീലിന്റെയും വിദേശയാത്രകളിൽ ചില സംശയങ്ങളുണ്ടെന്ന് എന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് സിപിഎമ്മിന്റെ സൈബർ സഖാക്കളുടെ വിരോധത്തിന് പിന്നിൽ. ഇതിനു മാപ്പ് പറഞ്ഞെങ്കിലും ക്ഷമിക്കാൻ സഖാക്കൾ തയ്യാറായില്ല.
മുപ്പത്തയ്യായിരത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഫെയ്സ്‌ബുക് അക്കൗണ്ട് സൈബർ ആക്രമണത്തെ തുടർന്ന് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ് പ്രമോദ്.
read also:ലോകായുക്ത വിധി മാനിക്കാത്ത പിണറായി വിജയനോട് ഇ.കെ.നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് രമേശ് ചെന്നിത്തല
”തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കില്ലെന്നും തുലച്ചു കളയുമെന്നുമൊക്കെയാണ് ഭീഷണി, കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അച്ഛനെയും അമ്മയെയും വരെ തെറി, ജാതി അധിക്ഷേപം, വധഭീഷണി. സ്വന്തം പാർട്ടിക്കു വേണ്ടി, മറ്റു പാർട്ടിക്കാരുടെയെല്ലാം വിരോധം വാങ്ങിയയാളാണ് ഞാൻ. ഇപ്പോൾ ഞാൻ പാർട്ടിയുടെയും അവരുടെയും ശത്രുവാണ്. പാർട്ടി പിന്തുണ ഉണ്ടെന്നതു മാത്രമാണ് എന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് ഉണ്ടായിരുന്ന ഒരേയൊരാശ്വാസം. അതു നഷ്ടമായതോടെ വീട്ടുകാർക്ക് ഭയം തുടങ്ങി.’ പ്രമോദ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. വേണമെങ്കിൽ എന്നെ കൊന്നോളൂ, പക്ഷേ ഒരിക്കലും ഞാൻ ഈ പാർട്ടി വിടില്ലെന്ന് പ്രമോദ് തുറന്നു പറയുന്നു.
ദുബായിൽ ഫയർ ആൻഡ് സേഫ്റ്റി മേഖലയിൽ ജോലി ചെയ്തിരുന്ന പ്രമോദ് നാട്ടിൽ ചെറിയ ടൂറിസം സംരംഭവും പാർട്ടി പ്രവർത്തനവും നടത്തി കഴിയാമെന്ന പ്രതീക്ഷയിലാണ് തിരികെ എത്തിയത്.
Post Your Comments