തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1,275 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 326 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 5,018 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു.
തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 826 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. 123 പേരാണ് അറസ്റ്റിലായത്. ഒരു വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം റൂറലിൽ 126 കേസുകൾ രജിസ്റ്റർ ചെയ്യുകയും 84 പേർ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലിൽ 91 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: മഹാരാഷ്ട്രയിൽ കോവിഡ് അപകടകരമായ രീതിയിൽ വർധിക്കുന്നു; മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 826, 123, 1
തിരുവനന്തപുരം റൂറൽ – 126, 84, 0
കൊല്ലം സിറ്റി – 37, 2, 1
കൊല്ലം റൂറൽ – 91, 0, 0
പത്തനംതിട്ട – 16, 16, 0
ആലപ്പുഴ- 23, 19, 0
കോട്ടയം – 9, 9, 0
ഇടുക്കി – 16, 0, 0
എറണാകുളം സിറ്റി – 21, 10, 0
എറണാകുളം റൂറൽ – 79, 23, 0
തൃശൂർ സിറ്റി – 0, 0, 0
തൃശൂർ റൂറൽ – 4, 4, 0
പാലക്കാട് – 0, 0, 0
മലപ്പുറം – 0, 0, 0
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറൽ – 15, 24, 1
വയനാട് – 0, 0, 0
കണ്ണൂർ – 3, 3, 0
കാസർകോട് – 9, 9, 0
Read Also: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്ന് മെഹബൂബ മുഫ്തി
Post Your Comments