മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ അപകടകരമാകുംവിധം വർധിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക് ഡൗണിലേക്ക് നീങ്ങിയില്ലെങ്കിലും കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ 15 ദിവസത്തേക്ക് പൊതുസമ്മേളനങ്ങൾക്ക് സംസ്ഥാനത്ത് വിലക്ക് ഏർപ്പെടുത്തി. ആളുകൾ കൂട്ടം ചേർന്ന് നിൽക്കുന്നതിനും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതായും ഉദ്ധവ് താക്കറെ അറിയിച്ചു.
Read Also: ഭീകരരുടെ താവളമായ പാകിസ്താനെതിരെ ലോകരാജ്യങ്ങള്‍, പാകിസ്താന്‍ അതീവ അപകടകാരിയായ രാജ്യം
പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണം. അത്യാവശ്യ യാത്രകൾക്ക് മാത്രം ബസുകളും ട്രെയിനുകളും ഉപയോഗിക്കുക. രാത്രികാലങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് മാത്രം 60,212 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം ഓരോ ദിവസവും കുതിച്ചുയരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് 50000 ത്തിൽ അധികം പേർക്കാണ് ഓരോ ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നത്.
Read Also: യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു
Post Your Comments