മലപ്പുറം : മലപ്പുറം പൊന്നാനി പുതിയിരുത്തിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാട ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് എതിരെ പൊലീസ് കേസ് എടുത്തു. ഉദ്ഘാടനച്ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹൈവെ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. സംഭവത്തിൽ കട ഉടമ അണ്ടത്തോട് ചോലയിൽ ഷമാസ് (26) ഉൾപ്പെടെ 15 പേരെ പെരുമ്പടപ്പ് സിഐ വി.എം.കേഴ്സൺ മാർക്കോസ് അറസ്റ്റ് ചെയ്തു.
യൂട്യൂബര്‍ ഷാക്കിറിനെ കാണാനാണ് നൂറ് കണക്കിന് ആളുകള്‍ തടിച്ച് കൂടിയത്. യുവാക്കള്‍ ബൈക്ക് റാലിയുമായി എത്തിയോടെ പുതുപൊന്നാനി-ചാവക്കാട് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഇതോടെ ദേശീയപാതയോരം ആളുകളെക്കൊണ്ട് നിറഞ്ഞു. ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു.
Read Also : കോവിഡ് വ്യാപനം തീവ്രം: ഐസിയുവും വെന്‍റിലേറ്ററുകളും തികയുമോയെന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്
ഇതോടെ ഹൈവെ പൊലീസെത്തി യുവാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ പെരുമ്പടപ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സംഘമെത്തി ആള്‍ക്കൂട്ടത്തെ വിരട്ടിയോടിച്ചെങ്കിലും യൂട്യൂബറുടെ ഒപ്പം എത്തിയവര്‍ പിന്തിരിഞ്ഞില്ല. ഇതിനിടെ പൊലീസിന് നേരെ യുവാക്കള്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു പൊലീസുകാരന്റെ വിരല്‍ ഒടിഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷമാണ് രംഗം ശാന്തമായത്.
Post Your Comments