KeralaLatest NewsNewsCrime

വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും കവർന്നു

പാണത്തൂർ; പുത്തൂരടുക്കത്ത് വീട് കുത്തിത്തുറന്ന് മോഷണം. 25 പവനും 20000 രൂപയും കവർന്നിരിക്കുന്നു. ഇലവുങ്കൽ സെൻ ഇ തോമസിന്റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. ഞായറാഴ്ച രാവിലെ വീട്ടുകാർ ബന്ധു വീട്ടിൽ പോയിരുന്നു. രാത്രി എട്ടരയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

കിടപ്പ് മുറിയിൽ അലമാര കമ്പിപ്പാര കൊണ്ട് കുത്തി തുറന്നാണ് സ്വർണവും പണവും മോഷ്ട്ടിച്ചിരിക്കുന്നത്. കമ്പിപ്പാര മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ബേക്കൽ ഡിവൈഎസ്പി കെ.എ.ബിജു, രാജപുരം സിഐ എം.എൻ.ബിജോയി എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button