ചെന്നൈക്കെതിരെ നേടിയ 85 റൺസ് പ്രകടനത്തിലൂടെ ഡൽഹി ക്യാപിറ്റൽസിന്റെ ശിഖർ ധവാന് ഐപിഎല്ലിൽ പുതിയ റെക്കോർഡ്. ഈ പ്രകടനത്തോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ മൂന്നാമത്തെ ബാറ്റസ്മാനായി ധവാൻ മാറി. സൺറൈസേഴ്സ് ഹൈദരാബാദിന്റെ വാർണർ പിന്തള്ളിയാണ് ധവാൻ മൂന്നാം സ്ഥാനത്തെത്തിയത്.
5283 റൺസാണ് ധവാന്റെ ഇതുവരെയുള്ള ഐപിഎൽ നിന്നുള്ള സമ്പാദ്യം. ഇതോടെ ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ ആദ്യ മൂന്ന് താരങ്ങളും ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരായി. 5911 റൺസുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് നായകൻ വിരാട് കോഹ്ലിയാണ് പട്ടികയിൽ ഒന്നാമത്. 5422 റൺസുമായി ചെന്നൈസൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്നയാണ് രണ്ടാമത്.
Post Your Comments