മുംബൈ: അംബാനിയുടെ വസതിക്ക് സമീപം ബോംബുവെച്ചതിനും മന്‍സുഖ് ഹിരേന്‍ വധക്കേസുകളിലും ക്രൈം ഇന്റലിജന്‍സ് യൂനിറ്റില്‍ (സി.െഎ.യു) സചിന് വാസെയുടെ കൂട്ടാളിയായ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ റിയാസ് ഖാസിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐ.എ) അറസ്റ്റ് ചെയ്തു. റിയാസിനെ ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്ചെയ്തത്.
ഇദ്ദേഹത്തെ കോടതി വെള്ളിയാഴ്ച വരെ എന്‍ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ രണ്ട് കേസുകളിലുമായി അറസ്റ്റിലായവര്‍ നാലായി. സചിന്റ വിശ്വസ്തനായ റിയാസ് ഗൂഢാലോചനയിലും തെളിവുകള്‍ നശിപ്പിച്ചതിലും വ്യാജ നമ്ബര്‍ പ്ളേറ്റുകള്‍ സംഘടിപ്പിച്ചതിലും പങ്കാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മന്‍സുഖ് വധക്കേസില്‍ മുന്‍ കോണ്‍സ്റ്റബിള്‍ വിനായക് ഷിന്‍ഡെ, വാതുവെപ്പുകാരന് നരേഷ് ഗോറെ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സചിന്, വിനായക്, നരേഷ് എന്നിവര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
അതേസമയം, റസ്റ്റാറന്റ്, ബാര്‍ ഉടമകളില്‍നിന്ന് പണം പിരിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന കേസില്‍ സിബിഐ അദ്ദേഹത്തിെന്റ പേഴ്സനല്‍ അസിസ്റ്റന്റുമാരുടെ മൊഴിയെടുത്തു. സഞ്ജീവ് പലാണ്ഡെ, കുന്ദന്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
read also: മരുമകളുടെ ബന്ധുക്കള്‍ പലതും ഒളിച്ചുവയ്ക്കുന്നു; വെളിപ്പെടുത്തലുകളുമായി സനു മോഹന്റെ അമ്മ
മന്ത്രി, സചിനോട് നേരിട്ട് പണം പിരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ സന്നിഹിതരായിരുന്നെന്ന് മുന്‍ മുംബൈ പൊലീസ് കമീഷണര്‍ പരംബീര്‍ സിങ് ആരോപിച്ചിരുന്നു. പരംബീര്‍, സചിന്, ഡി.സി.പി രാജു ഭുജ്ബല്‍, എ.സി.പി സഞ്ജയ് പാട്ടീല്‍ എന്നവരുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തി. ബോംബെ ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബിഐ അന്വേഷണം.
Post Your Comments