Latest NewsCinemaBollywoodNewsIndiaEntertainment

‘രൺവീർ അയാളുടെ നിതംബം കാണിക്കുന്നു, ദേശീയ പ്രശ്നമാണ്’: ചിരിച്ച് അവതാരക, ദേശീയ തലത്തിൽ വൈറലായ ഒരു ചർച്ച

മുംബൈ: നഗ്ന ഫോട്ടോഷൂട്ട് നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ രൺവീർ സിങ്‌. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ രണ്ട് പേർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് താരത്തിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. സോഷ്യൽ മീഡിയയിൽ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് എൻ.ഡി.ടി.വിയിൽ നടന്ന ഒരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചർച്ചയിൽ രൺവീർ സിങിന്റെ ഫോട്ടോയിൽ എന്താണ് ഇത്ര മോശമായി ഉള്ളത് എന്ന അവതാരകയുടെ ചോദ്യവും, ഇതിന് അതിഥിയായി എത്തിയ യുവതി നൽകിയ മറുപടിയുമാണ് വൈറലാകുന്നത്.

‘രൺവീർ സിങ്‌ നിതംബം കാണിക്കുന്നു. അദ്ദേഹം നഗ്നയായി നിൽക്കുന്നു. എത്ര പേർക്ക് അത് മനസിലാകുമെന്ന് അറിയില്ല’, എന്നായിരുന്നു അതിഥി നൽകിയ മറുപടി. ഇത് കേട്ട് ചിരിയടാക്കാനാകാതെ മുഖം താഴ്ത്തി പിടിക്കുന്ന അവതാരകയെ വീഡിയോയിൽ കാണാനാകും. എന്നാൽ, അവതാരക ചിരിക്കുന്നത് കണ്ട അതിഥി ‘നിങ്ങൾ ചിരിച്ചോളൂ മാഡം, പക്ഷെ ഇതൊരു ദേശീയ പ്രശ്നമാണ്’ എന്ന് വീണ്ടും ആവർത്തിക്കുന്നുണ്ട്.

രൺവീർ സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസിൽ പരാതി എത്തിയിരുന്നു. താരത്തിന്റെ ന​ഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികൾ ആണ് പൊലീസിന് ലഭിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡിലെ ഫാഷൻ കിം​ഗ് രണ്‍വീര്‍ സിംഗിന്‍റെ നഗ്നന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. ഒരു മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button